Sorry, you need to enable JavaScript to visit this website.

കണ്ണൂരില്‍ ട്രെയിന്‍ തീവെപ്പുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു, ചോദ്യം ചെയ്യല്‍ നടക്കുന്നു

കണ്ണൂര്‍ - കണ്ണൂരില്‍ ട്രെയിന്‍ കത്തിച്ച  സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.  മുന്‍പ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് തീ ഇട്ട ആളെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ട്രാക്കിന് സമീപം ഉണ്ടായിരുന്നതായി മൊഴിയുണ്ട്. ഇന്ന് രാവിനെ ലഭിച്ച സസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ കന്നാസുമായി നിര്‍ത്തിയിട്ട ട്രെയിനിന് സമീപത്തേക്ക് വരുന്നതായി കണ്ടെത്തിയിരുന്നു. കസ്റ്റഡിയെടുത്തയാളെ റെയില്‍വേ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.എലത്തൂര്‍ തീവെപ്പ് സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ്സില്‍ വീണ്ടും തീവെപ്പ് ഉണ്ടാകുന്നത്. കണ്ണൂര്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ണൂര്‍ - ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സിന്‍െ ഒരു ബോഗിയാണ് ഇന്ന് പുലര്‍ച്ചെ കത്തിയത്. ഇന്നലെ രാത്രി 11.7 ന് കണ്ണൂരില്‍ യാത്ര അവസാനിപ്പിച്ച് 11.45 ഓടെ എട്ടാം ട്രാക്കിലാണ് നിര്‍ത്തിയിട്ട തീവണ്ടിയുടെ പിന്‍ഭാഗത്ത് കോച്ചിലാണ് പുലര്‍ച്ചെ തീ പടന്നത്. തീ ആളുന്നത് ശ്രദ്ധയില്‍പെട്ട  റെയില്‍വെ പോര്‍ട്ടര്‍ വിവരം സ്റ്റേഷന്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തി. ഉടന്‍ അപായ സൈറന്‍ മുഴക്കി അധികൃതരര്‍ ഫയഫോഴ്‌സിനെ വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സെത്തി തീ അണക്കുമ്പോഴേക്കും ഒരു കോച്ച് പൂര്‍ണ്ണമായി കത്തിയമര്‍ന്നു. ഒരു മണിക്കൂര്‍ പരിശ്രമിച്ചാണ് ഫയര്‍ഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കിയത്. 

 

Latest News