ദുബായ് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ ആലുവയില്‍ കാറിടിച്ച് മരിച്ചു

ആലുവ- രണ്ടു മാസത്തെ അവധിക്ക് നാട്ടിലെത്തിയ ദുബായ് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ മുഹമ്മദ് ഹൈദ്രോസ് (65) കാറിടിച്ച് മരിച്ചു. കൊടുങ്ങല്ലൂര്‍, എറിയാട് യു ബസാര്‍ തണ്ടാന പറമ്പില്‍ പരേതനായ സെയ്തു മുഹമ്മദിന്റെ മകനാണ്.
ബൈപ്പാസിന് സമീപത്തെ മസ്ജിദില്‍ പ്രഭാത നമസ്‌കാരം കഴിഞ്ഞ് റോഡ് മുറിച്ചു കടക്കവെ അമിതവേഗതയില്‍ വന്ന കാറിടിച്ച്  തെറിപ്പിക്കുകയായിരുന്നു.
മുഹമ്മദ് ഹൈദ്രോസ് മകളുടെ വീട്ടില്‍ വന്നതായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മക്കള്‍ :നിയാസ് (ദുബായ്) നിഹാല്‍ (ദുബായ്).

 

Latest News