വിമാനത്തില്‍ അധിക ലഗേജ് അനുവദിച്ചില്ല, യാത്രക്കാരി അധികൃതരെ വട്ടംകറക്കി

മുംബൈ-അധിക ബാഗേജ് കൊണ്ടുപോകാന്‍ അനുവദിക്കാത്തതും കൂടുതലുള്ള തൂക്കത്തിന് പണം ആവശ്യപ്പെട്ടതുമാണ്
യാത്രക്കാരി ബോംബുണ്ടെന്ന് ഭീഷണിപ്പെടുത്താന്‍ കാരണമെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
മുംബൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോകകയായിരുന്ന സ്ത്രീയാണ് ബാഗില്‍  ബോംബുണ്ടെന്ന്  അവകാശപ്പെട്ടത്. എന്നാല്‍ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനില്ലെന്ന് പോലീസ് പറഞ്ഞു.
അധിക ലഗേജിന് പണം നല്‍കാന്‍ യാത്രക്കാരിയോട് കൗണ്ടറില്‍നിന്ന് ആവശ്യപ്പെട്ടെങ്കിലും അവര്‍ വിസമ്മതിച്ചിരുന്നു.  സഹാര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസ് അറസ്റ്റ് ചെയ്ത യാത്രക്കാരിക്ക് പിന്നീട് ജാമ്യം അനുവദിച്ചു.

 

Latest News