മോറേന-മധ്യപ്രദേശില്‍ സംസ്‌കാര ചടങ്ങളുടെ അവസാനഘട്ടത്തില്‍ മരിച്ചയാള്‍ ഉണര്‍ന്നു. മധ്യപ്രദേശിലെ മൊറേനയിലാണ് ശവസംസ്‌കാര ചടങ്ങുകള്‍ തീരുന്നതിന് തൊട്ടുമുമ്പ് മൃതദേഹം ഉണര്‍ന്നതും ആളുകള്‍ ഭയന്ന് ഓടിയതും.
മരിച്ചയാള്‍ക്ക് ജീവനുണ്ടെന്ന് മനസ്സിലാക്കിയ നാട്ടുകാര്‍ ഉടന്‍തന്നെ ഡോക്ടറെ വിളിച്ചു. ഡോക്ടറുടെ പരിശോധനയില്‍ മരിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വിദഗ്ധ ചികിത്സക്കായി ഗ്വാളിയോറിലെ ആശുപത്രിയിലേക്ക് മാറ്റി.