മുംബൈ- മഹാരാഷ്ട്രയില്‍ പുതുതായി നിര്‍മിച്ച റോഡ് കാര്‍പറ്റ് മടക്കുന്നതുപോലെ മടക്കി നാട്ടുകാര്‍. മഹരാഷ്ട്രയില്‍ജല്‍നയിലെ അംബാദ് താലൂക്കിലാണ് പുതുതായി നിര്‍മ്മിച്ച റോഡ് ഗ്രാമവാസികള്‍ വെറും കൈകൊണ്ട് ഉയര്‍ത്തുന്ന വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്. ജര്‍മ്മന്‍ സാങ്കേതിക വിദ്യയാണ് റോഡിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചതെന്ന് കരാറുകാരന്‍ അവകാശപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
റോഡും റോഡിലെ കുഴികളും ഇന്ത്യക്കാര്‍ക്ക് പുതുമയല്ലെങ്കിലും എല്ലാവരേയും അമ്പരപ്പിക്കുന്നതാണ് ഈ വീഡിയോ.
അംബാദ് താലൂക്കിലെ കര്‍ജത്ഹസ്ത് പൊഖാരിയിലാണ് സംഭവം. പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയുടെ ഭാഗമായാണ് കരാറുകാരനെ ഉള്‍പ്പെടുത്തി ഈ ഭാഗത്ത് റോഡ് നിര്‍മാണം നടത്തിയത്. റോഡിന്റെ നിര്‍മാണത്തിന് ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്ന് അവകാശപ്പെട്ട കരാറുകാരനെയാണ് നാട്ടുകാര്‍ തുറന്നു കാണിച്ചിരിക്കുന്നത്.
Is it a road? Is it a carpet? Is it 40% govt?
— Cow Momma (@Cow__Momma) May 31, 2023
Jalna, Maharashtra.
pic.twitter.com/lr6L5FZvdO