Sorry, you need to enable JavaScript to visit this website.

കണ്ണൂരില്‍ ട്രെയിനിന് തീപ്പിടിച്ച സംഭവം ; കന്നാസുമായി ഒരാള്‍ നടന്നു പോകുന്ന സിസിടിവി ദൃശ്യം ലഭിച്ചു


കണ്ണൂര്‍ - കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപിടിച്ച്  ഒരു ബോഗി പൂര്‍ണ്ണമായും കത്തി നശിച്ച സംഭവത്തിലെ ദുരൂഹത തുടരുന്നതിനിടെ റെയില്‍വേയ്ക്ക് ലഭിച്ച സസിടിവി ദൃശ്യങ്ങളില്‍ കന്നാസുമായി ഒരാള്‍ നടന്നു പോകുന്ന അവ്യക്ത ചിത്രം ലഭിച്ചു. തീപ്പിടുത്തത്തില്‍ അട്ടിമറിക്കുള്ള സാധ്യത റെയില്‍വേ അധികൃതര്‍ സംശയിക്കുന്നതിനിടയിലാണ് സിസിടിവ ദൃശ്യങ്ങള്‍ ലഭിച്ചത്. തീപിടുത്തത്തിന് തൊട്ടുമുന്‍പുള്ള . ദൃശ്യങ്ങള്‍ നിലവില്‍ റെയില്‍വേ പരിശോധിക്കുകയാണ്.
ട്രെയിനിന് തീപ്പിടിച്ച് ഒരു ബോഗി പൂര്‍ണ്ണമായും കത്തി നശിച്ചു. എലത്തൂരില്‍ രണ്ടു മാസം മുന്‍പ് അക്രമി തീയിട്ട അതേ ട്രെയിനിന് തന്നെയാണ് ഇപ്പോള്‍ തീപിടിച്ചിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. തീയിട്ടതാകാനുള്ള സാധ്യതയെന്ന്ാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ് രാത്രി കണ്ണൂരില്‍ എത്തിയ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ബോഗിയാണ് കത്തി നശിച്ചത്. ഇന്ന് ഉച്ചക്ക് ഇന്റര്‍സിറ്റി എകസ്പ്രസ് ആയി സര്‍വ്വീസ് നടത്തേണ്ട ട്രെയിനായിരുന്നു ഇത്. ഫോയര്‍ഫോഴ്സ് സ്ഥലത്ത് എത്തി തീയണച്ചെങ്കിലും ബോഗി പൂര്‍ണമായി കത്തി നശിച്ചിരുന്നു. .കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ എട്ടാമത്തെ ട്രാക്കിലാണ് ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടോ സ്വാഭാവിക തകരാറ് മൂലമോ തീപിടിത്തം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. ഫയര്‍ഫോഴ്സ് ഏറെ പണിപ്പെട്ടാണ് തീ അണച്ചത്. റെയില്‍ വേ ജീവനക്കാരാണ് തീ പടരുന്നത് ആദ്യം കണ്ടത്. ഉടന്‍ ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സിന് ട്രാക്കിനടുത്തേക്ക് എത്താന്‍ കഴിയാതിരുന്നത് തീ പെട്ടെന്ന് അണയ്ക്കുന്നതിന് തടസമായി. കൂടുതല്‍ ബോഗികളിലേക്ക് തീ പടരുന്നത് ഒഴിവാക്കാന്‍ ഫയര്‍ ഫോഴ്സിന് കഴിഞ്ഞു. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ഇതേ ട്രെയിനിലാണ് എലത്തൂരില്‍ വെച്ച് അക്രമി തീകൊളുത്തിയത്. ഓടിക്കൊണ്ടിരിന്ന ട്രെയിനിലെ തീപ്പിടുത്തത്തില്‍ നിന്ന് രക്ഷ നേടാനായി പുറത്തേക്ക് എടുത്തു ചാടിയ ഒരു കുട്ടിയടക്കം മൂന്ന് പേര്‍ അന്ന് മരണമടഞ്ഞിരുന്നു.

 

Latest News