കൊണ്ടോട്ടി (മലപ്പുറം) - കരിപ്പൂർ വിമാനത്താവളത്തിൽ 60 ലക്ഷം രൂപയുടെ സ്വർണ മിശ്രിതം പിടികൂടി. സംഭവത്തിൽ കോഴിക്കോട് പുതുപ്പാടി കക്കാട് ചേലോട്ടിൽ കരീമിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 1072.6 ഗ്രാം സ്വർണ്ണ മിശ്രിതം കണ്ടെടുത്തതായി കരിപ്പൂർ പോലീസ് പറഞ്ഞു.