ബംഗളൂരു- കര്‍ണാടകയില്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. കര്‍ണാടക സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (കെഎസ്ആര്‍ടിസി) ബസ് ഓടിക്കുന്നതിനിടെയാണ് െ്രെഡവര്‍ക്ക് ഹൃദയാഘാതമുണ്ടായത്. ഉടന്‍ തന്നെ മരിച്ചു.
പെട്രോള്‍ സ്‌റ്റേഷനില്‍ ബസ് പെട്ടെന്ന് നിര്‍ത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. െ്രെഡവറുടെ അവസ്ഥ കണ്ട് ബസ് കണ്ടക്ടര്‍ ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തുകയായിരുന്നു. ബസില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല.
മുഴുവന്‍ ദൃശ്യങ്ങളും സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. കര്‍ണാടകയിലെ വിജയപുര ജില്ലയിലെ സിന്ദഗി നഗറിലാണ് സംഭവം. മുരിഗെപ്പ അത്താണിയാണ് മരിച്ചത്.
കലബുറഗി ജില്ലയിലെ അഫ്‌സല്‍പൂരില്‍ നിന്ന് വിജയപുരയിലേക്ക് ബസ് ഓടിക്കുന്നതിനിടെയാണ് െ്രെഡവര്‍ക്ക് ഹൃദയാഘാതമുണ്ടായത്. സംഭവത്തിന് തൊട്ടുമുമ്പ് ഹെഡ്‌ലൈറ്റ് തകരാറിനെത്തുടര്‍ന്ന് ബസ് റോഡില്‍ നിര്‍ത്തിയിരുന്നു. തകരാറിനെ തുടര്‍ന്ന് യാത്രക്കാരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ട് ബസ് സിന്ദഗി ബസ് ഡിപ്പോയിലേക്ക് പുറപ്പെട്ടതായിരുന്നു.