Sorry, you need to enable JavaScript to visit this website.

ഒമ്പത് ഗോളടിച്ച് ഇന്ത്യ, ജൂനിയര്‍ ഏഷ്യന്‍ ഫൈനലില്‍

സലാല - സെമി ഫൈനലിലെ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ ജൂനിയര്‍ ഏഷ്യന്‍ കപ്പ് ഹോക്കിയുടെ ഫൈനലിലെത്തി. മസ്‌കത്തിലെ സലാലയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ 9-1 നായിരുന്നു ഇന്ത്യയുടെ ജയം. 
ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യ രണ്ട് ഗോളിന് ലീഡ് നേടിയെങ്കിലും പിന്നീട് കൊറിയ ആഞ്ഞടിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ ഇന്ത്യന്‍ ഗോള്‍മഴയില്‍ കൊറിയന്‍ ആവേശം ഒലിച്ചുപോയി. ധാമി ബോയ് സിംഗ് ഹാട്രിക് നേടി. ധാമിയാണ് പ്ലയര്‍ ഓഫ് ദ മാച്ച്. പാക്കിസ്ഥാനും മലേഷ്യയും തമ്മിലാണ് രണ്ടാം സെമിയില്‍ ഏറ്റുമുട്ടുന്നത്. 
 

Latest News