Sorry, you need to enable JavaScript to visit this website.

വൈദ്യുതി സര്‍ചാര്‍ജ് ഇപ്പോള്‍ ഈടാക്കില്ല

തിരുവനന്തപുരം - വൈദ്യുതി സര്‍ചാര്‍ജ് ഇപ്പോള്‍ ഈടാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഉത്തരവു പുറത്തിറക്കി. നാളെ മുതല്‍ ഇന്ധന സര്‍ചാര്‍ജ് ഇനത്തില്‍ യൂണിറ്റിന് 10 പൈസ ഈടാക്കാനുള്ള തീരുമാനമാണ് താത്ക്കാലികമായി സര്‍ക്കാര്‍ വേണ്ടെന്ന് വച്ചത്.
അതേസമയം നേരത്തെ വൈദ്യുതി ബോര്‍ഡിനു റഗുലേറ്ററി കമ്മീഷന്റെ മുന്‍കൂട്ടിയുള്ള അനുവാദം ഇല്ലാതെ സ്വമേധയാ പിരിക്കാവുന്ന സര്‍ചാര്‍ജ് യൂണിറ്റിനു മാസം 10 പൈസയായി പരിമിതപ്പെടുത്തി കമ്മീഷന്‍ ഉത്തരവിറക്കിയിരുന്നു. വൈദ്യുതി താരിഫ് ചട്ടങ്ങളുടെ കരടില്‍ ഒരുമാസം പരമാവധി 20 പൈസ വരെ പിരിക്കാമെന്നാണ് പറഞ്ഞിരുന്നത്. തെളിവെടുപ്പിനുശേഷം കമ്മീഷന്‍ ഇറക്കിയ അന്തിമചട്ടങ്ങളിലാണ് ഇതു 10 പൈസയായി കുറച്ചത്.
സര്‍ചാര്‍ജ് ഈടാക്കുന്നതിനുള്ള വരവുചെലവു കണക്കുകള്‍ ബോര്‍ഡ് സ്വയം തയാറാക്കി പിരിച്ചെടുത്താല്‍ പോരെന്നും അത് ഓഡിറ്റര്‍ പരിശോധിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. പാരമ്പര്യേതര ഊര്‍ജം മാത്രം ഉപയോഗിക്കുന്നവര്‍ക്കു (ഗ്രീന്‍ താരിഫ്) സര്‍ചാര്‍ജ് നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. ഗ്രീന്‍ താരിഫ് എത്രയായിരിക്കുമെന്നു വ്യക്തമാക്കി പിന്നീടു കമ്മിഷന്‍ ഉത്തരവിറക്കും.

 

Latest News