Sorry, you need to enable JavaScript to visit this website.

സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം- സംസ്ഥാന പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. എക്‌സൈസ് മേധാവിയായിരുന്ന എസ്. ആനന്ദകൃഷ്ണനും ഫയര്‍ഫോഴ്‌സ് മേധാവി ബി. സന്ധ്യയും വിരമിച്ചതോടെയാണ് വലിയ മാറ്റങ്ങള്‍ വന്നത്. 

പോലീസ് ആസ്ഥാനത്തെ എ. ഡി. ജി. പിയായിരുന്ന കെ. പദ്മകുമാര്‍ ഐ. പി. എസിനും ക്രൈം ബ്രാഞ്ച് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബ് ഐ. പി. എസിനും ഡി. ജി. പി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കി. ബല്‍റാം കുമാര്‍ ഉപാധ്യയെ പോലീസ് ആസ്ഥാനത്തെ എ. ഡി. ജി. പിയായും എച്ച്. വെങ്കിടേഷിനെ ക്രൈം ബ്രാഞ്ച് മേധാവിയായും നിയമിച്ചു. 

കെ. പത്മകുമാറാണ് ജയില്‍ വകുപ്പ് മേധാവി. ഷെയ്ക്ക് ദര്‍വേഷ് സഹേബ് ഫയര്‍ഫോഴ്സ് മേധാവിയാകും. ഇവര്‍ മാറുമ്പോഴുണ്ടാകുന്ന ഒഴിവിലേക്കും പകരം ആളുകളെ നിയമിച്ചു. പോലീസ് മേധാവി അനില്‍കാന്ത് വിരമിക്കുന്നതോടെ പോലീസ് തലപ്പത്തു വീണ്ടും അഴിച്ചു പണിയുണ്ടാകും. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ പോലീസ് മേധാവിമാരുടെ പട്ടികയില്‍ കെ.പത്മകുമാറും ഷെയ്ക്ക് ദര്‍വേഷ് സഹേബുമുണ്ട്. വിരമിച്ച ഒന്‍പതു എസ്. പിമാര്‍ക്ക് പകരമുള്ള നിയമനവും ഉടനുണ്ടാകും.

Latest News