മുംബൈ- മഹാരാഷ്ട്രയിലെ അഹ്മദ് നഗറിന്റെ പേരുമാറ്റുന്നു. അഹില്യ നഗര്‍ എന്നാണ് മാറ്റുകയെന്ന് മഹരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. അഹ്മദ് നഗറില്‍ തന്നെയാണ് മുഖ്യമന്ത്രി പേരുമാറ്റത്തെ കുറിച്ച് പറഞ്ഞത്.
പതിനെട്ടാം നൂറ്റാണ്ടില്‍ മറാഠ സാമ്രാജ്യത്തിലെ രാജ്ഞിയായിരുന്ന അഹില്യ ബായ് ഹോള്‍കറിന് ആദരവ് നല്‍കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അഹ്മദ് നഗറിലെ ചോണ്ടി ഗ്രാമത്തിലാണ് അവര്‍ ജനിച്ചത്.
അഹ്മദ് നഗറിന്റെ പേര് മാറ്റണമെന്ന് മാസങ്ങളായി ബി. ജെ. പി ആവശ്യപ്പെടുന്നുണ്ട്. മഹാരാഷ്ട്രയില്‍ ഔറാംഗാബാദിനെ സംഭാജി നഗറും ഒസ്മാനാബാദിനെ ധാരാശിവുമാക്കി മാറ്റിയിരുന്നതിന്റെ തുടര്‍ച്ചയാണ് അഹില്യാ നഗറും.