Sorry, you need to enable JavaScript to visit this website.

എമിറേറ്റ്‌സ് ഇക്കോണമി ക്ലാസില്‍ ഇനി 'ഹിന്ദു മീല്‍സ്' ഇല്ല

ഹൈദരാബാദ്- ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്ക് എമിറേറ്റ്‌സ് നല്‍കി വരുന്ന 'ഹിന്ദു നോണ്‍ വെജിറ്റേറിയന്‍' ഭക്ഷണം നിര്‍ത്തലാക്കുന്നു. ഒക്ടോബര്‍ മുതല്‍ ഇക്കോണമി ക്ലാസില്‍ ഇതു ലഭിക്കില്ലെന്ന് എമിറേറ്റ്‌സ് വ്യക്തമാക്കി. ബീഫ് ഒഴികെ ഉള്ള മറ്റു നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഉള്‍പ്പെട്ട ഈ പ്രത്യേക മീല്‍സ് ബിസിനസ് ക്ലാസ്, ഫസറ്റ് ക്ലാസ് യാത്രക്കാര്‍ക്ക് തുടര്‍ന്നു ലഭിക്കും. ജൂലൈ മുതല്‍ ഇക്കോണമി ക്ലാസ് ടിക്കറ്റ് ബുക്കിങ് സമയത്ത് ഈ മെനു തെരഞ്ഞെടുക്കാനുളള ഒപഷന്‍ ലഭിക്കില്ല. 

ഇതു സംബന്ധിച്ച എമിറേറ്റ്‌സിന്റെ അറിയിപ്പിനെതിരെ ഹിന്ദുത്വവാദികള്‍ ട്വിറ്ററില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എമിറേറ്റ്‌സിനെ ബഹിഷ്‌ക്കരിക്കുമെന്നാണ് ഇവരുടെ ഭീഷണി. യാത്രക്കാരുടെ വിശ്വാസങ്ങള്‍ക്കും സംസ്്ക്കാരങ്ങള്‍ക്കും അനുസരിച്ചുള്ള വ്യത്യസ്ത പ്രാദേശിക വെജിറ്റേറിയന്‍ ഭക്ഷണ വിഭവങ്ങള്‍ ലഭ്യമാണെന്നും ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാമെന്നും എമിറേറ്റ്‌സ് ട്വിറ്ററിലൂടെ തന്നെ മറുപടി നല്‍കി.

Latest News