പ്രയാഗ്‌രാജ്-ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദ് ശൃംഗാര്‍ ഗൗരി കേസ് നിലനില്‍ക്കുന്നതല്ലെന്ന് മുസ്ലിം ഭാഗത്തിന്റെ ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. ഹിന്ദു ഭാഗത്തിന്റെ ഹരജി ചോദ്യം ചെയ്ത് ഗ്യാന്‍വാപി മസ്ജിദ് നടത്തിപ്പുകാരായ അന്‍ജുമന്‍ ഇന്‍തിസാമയി കമ്മിറ്റി സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്.
ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ ദൈനംദിന പ്രാര്‍ഥന അനുവദിക്കണമെന്നാണ് ഹിന്ദു ഭക്തര്‍ നല്‍കിയ ഹരജി. വരാണസി കോടതിമുമ്പാകെ അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹരജി തള്ളണമെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം. കഴിഞ്ഞ ഡിസംബറില്‍ ഇരുഭാഗത്തിന്റേയും വാദങ്ങള്‍ കേട്ട ശേഷം ജസ്റ്റിസ് ജെ.ജെ.മുനീറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിധി നീട്ടിവെക്കുകയായിരുന്നു. കേസ് നലനില്‍ക്കുന്നതാണെന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12 വരാണസി കോടതി നല്‍കിയ ഉത്തരവ് ഹൈക്കോടതി ശരിവെക്കുകയായിരുന്നു.