Sorry, you need to enable JavaScript to visit this website.

VIDEO - ഭാഗ്യം എന്നു പറഞ്ഞാല്‍ ഇതാണ്! കൊച്ചു പെണ്‍കുട്ടി മൂര്‍ഖന്റെ കടിയേല്‍ക്കാതെ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ കാണാം

ബെംഗളൂരു - ഒരു കൊച്ചു പെണ്‍കുട്ടി മൂര്‍ഖന്റെ കടിയേല്‍ക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കര്‍ണാടകയില്‍ നിന്ന് പുറത്ത് വന്ന ഈ സസിടിവി ദൃശ്യങ്ങള്‍ കണ്ട് ആരും ഒന്ന് ഞെട്ടിപ്പോകും. ഭാഗ്യം കൊണ്ട് മാത്രമാണ് പെണ്‍കുട്ടി മൂര്‍ഖന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. വീടിന്റെ ഉമ്മറത്ത് പാമ്പ് കിടക്കുന്നത്  നടന്നു വരുന്ന പെണ്‍കുട്ടി കണ്ടില്ല. കുട്ടി വാതിലിന്റെ സമീപത്തെത്തി മുറിയിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോള്‍ പാമ്പ് കൊത്താനായി എത്തുന്നത് വീഡിയോയില്‍ കാണാം. തലനാരിഴയ്ക്ക് പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പെട്ടെന്ന് കുട്ടി പാമ്പിനെ കണ്ടതോടെ വേഗം മുറിക്കുള്ളിലേക്ക് കയറുകയായിരുന്നു. കര്‍ണാടകയിലെ ബെല്‍ഗാം താലൂക്കിലെ ഹല്‍ഗയിലാണ് സംഭവം. ഹല്‍ഗയിലെ സുഹാസ് സായിബന്നവാറിന്‍രെ വീട്ടിലെ സിസിടിവിയിലാണ്  ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. പാമ്പ് പിടുത്തക്കാരനെത്തി മൂര്‍ഖനെ പിടികൂടുകയാണുണ്ടായത്.


 

Latest News