Sorry, you need to enable JavaScript to visit this website.

കശ്മീരില്‍ സഖ്യത്തിനില്ല; തെരഞ്ഞെടുപ്പ് മതിയെന്ന് കോണ്‍ഗ്രസ്

ന്യൂദല്‍ഹി- കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് മുന്‍കൈയ്യെടുക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ്. കശ്മീരില്‍ സഖ്യത്തിനില്ലെന്നും തെരഞ്ഞെടുപ്പ് മാത്രമാണ് പരിഹാരമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്റെ വസതിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനത്തിലെത്തിയത്. മുന്‍ ധനമന്ത്രി പി ചിദംബരം, മുതിര്‍ന്ന നേതാക്കളായ കരണ്‍ സിങ്, ഗുലാം നബി ആസാദ്, ജമ്മു-കശ്മീരിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അംബികാ സോണി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
87 സീറ്റുള്ള കശ്മീരില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ 44 പേരുടെ പിന്തുണയാണ് വേണ്ടത്. കോണ്‍ഗ്രസിന് 12 സീറ്റുകള്‍ മാത്രമാണ് ഉള്ളത്. പിഡിപിക്ക് 28 സീറ്റുകളും. സിപിഐയെയും മറ്റ് നാല് പേരേയും ചേര്‍ത്ത് സഖ്യം രൂപീകരിക്കാനായിരുന്നു കോണ്‍ഗ്രസ് നീക്കം. ബിജെപിക്ക് 25 സീറ്റുകളുണ്ട്.
ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് പി.ഡി.പിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള നീക്കം നടത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പി.ഡി.പിയുമായുള്ള സഖ്യത്തില്‍ നിന്ന് ബി.ജെ.പി പിന്‍മാറിയതോടെയാണ് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവെച്ചത്.
 

Latest News