ചെങ്ങന്നൂര്‍- വിവാഹ മോചനത്തെക്കുറിച്ച് നടി ശാലുമേനോന്‍ വെളിപ്പെടുത്തി. മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. അമ്മയ്ക്കൊക്കെ പ്രായമായി വരികയാണ്. എനിക്കൊരു കൂട്ട് എന്തായാലും വേണം. കൂടെയൊരാള്‍ എന്തായാലും വേണം. ഇപ്പോഴല്ല. സാവധാനം. കണ്ട് മനസിലാക്കിയിട്ടൊക്കെയേയുള്ളൂ. ലവ് മാര്യേജ് ആയിരിക്കുമോയെന്ന് പറയാറായിട്ടില്ല.'- ഒരു ടിവി അഭിമുഖത്തില്‍ നടി പറഞ്ഞു.
ജീവിതത്തില്‍ പ്രയാസങ്ങള്‍ വരുമ്പോള്‍ അതിനെ അതിജീവിക്കാന്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന അവതാരകന്റെ ചോദ്യത്തിനും നടി മറുപടി നല്‍കി. 'ആദ്യം ചെയ്യുകയെന്ന് പറഞ്ഞാല്‍ നാമം ജപിക്കും. ദിവസവും നാമം ജപിക്കുന്നയാളാണ്. ഞാന്‍ ഈശ്വരനോട് പറയും.'- താരം വ്യക്തമാക്കി.
'ഡിവോഴ്‌സിന് കൊടുത്തിരിക്കുകയാണ്. ഞാനാണ് കൊടുത്തത്. കേസിപ്പോള്‍ നടക്കുന്നു. പരസ്പരം അഡ്ജസ്റ്റ് ചെയ്തുപോകാന്‍ പറ്റാത്തതുകൊണ്ടാണ് വിവാഹമോചനത്തിലേക്ക് നീങ്ങിയത്.
തന്നെ കേന്ദ്രീകരിച്ചുണ്ടായ വിവാദത്തെ പറ്റിയും താരം സംസാരിച്ചു. ഒരു കണക്കിന് വിവാദമുണ്ടായത് നന്നായി. കുറച്ച് ബോള്‍ഡാകാന്‍ പറ്റി. ആള്‍ക്കാരെ തിരിച്ചറിയാന്‍ പറ്റി. ആ പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഒരുപാട് പേര്‍ ഒഴിവാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവരെയൊക്കെ വീണ്ടും കണ്ടിട്ടുണ്ട്. ഞാന്‍ ചെന്ന് സംസാരിക്കാറുണ്ട്. ഉള്ളില്‍ വച്ച് പെരുമാറുന്നത് എനിക്കറിയില്ല. ദേഷ്യം വളരെ കുറവാണ്. ദൈവത്തില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. - നടി പറഞ്ഞു.