റിയാദ് - മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഡയറി കമ്പനികളില്‍ ഒന്നായ അല്‍മറാഇ ഡയറി ഉല്‍പന്നങ്ങളുടെ വില ഉയര്‍ത്തി. എല്ലാ ഉപയോക്താക്കള്‍ക്കും ഉയര്‍ന്ന ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ നീതിപൂര്‍വമായ നിരക്കില്‍ നല്‍കുന്നതിന് കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് അല്‍മറാഇ പറഞ്ഞു. ഉല്‍പന്നങ്ങളുടെ ഗുണമേന്മ കമ്പനി ഉറപ്പു നല്‍കുന്നു.
ഊര്‍ജ, ഗതാഗത, കാലിത്തീറ്റ ഇറക്കുമതി നിരക്കുകളിലും വിലകളിലുമുണ്ടായ വര്‍ധനവും തൊഴിലാളികളെ ജോലിക്കു വെക്കുന്നതിനുള്ള ചെലവുകള്‍ ഉയര്‍ന്നതുമാണ് ചില ഉല്‍പന്നങ്ങളുടെ വില ഉയര്‍ത്തുന്നതിന് നിര്‍ബന്ധിതമാക്കിയതെന്ന് അല്‍മറാഇ കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.