Sorry, you need to enable JavaScript to visit this website.

പുല്‍പ്പള്ളി ബാങ്ക് തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ കെ അബ്രഹാമിനെ പോലിസ് കസ്റ്റഡിയിലെടുത്തു

കല്‍പ്പറ്റ - പുല്‍പ്പള്ളി ബാങ്ക് തട്ടിപ്പ് കേസില്‍ പരാതിക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് കെ പി സി സി ജനറല്‍ സെക്രട്ടറിയും ബാങ്ക് ഭരണസമിതി മുന്‍ പ്രസിഡന്റുമായ കെ കെ  അബ്രഹാമിനെ പോലിസ് കസ്റ്റഡിയിലെടുത്തു. തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യാനായാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അബ്രഹാമിനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുരിക്കുകയാണ്. തട്ടിപ്പ് നടക്കുന്ന വേളയില്‍ ബാങ്ക് ഭരണസമിതി പ്രസിഡന്റായിരുന്നു കെ കെ  അബ്രഹാം. നിലവില്‍ കെ പി സി സി ജനറല്‍ സെക്രട്ടറിയായ ഇയാളെ ഇന്നലെ അര്‍ധരാത്രിയാണ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തത്. മുന്‍ ബാങ്ക് സെക്രട്ടറി രമ ദേവിയും പൊലീസ് കസ്റ്റഡിയിലാണ്. പരാതിക്കാരന്റെ ആത്മഹത്യക്ക് പിന്നാലെയാണ് നടപടികളിലേക്ക് പൊലീസ് കടന്നത്.  വായ്പാ തട്ടിപ്പിനിരയായ ചെമ്പകമൂല സ്വദേശി രാജേന്ദ്രനെയാണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജേന്ദ്രന് 40 ലക്ഷം രൂപ കുടിശ്ശികയുണ്ടെന്നാണ് ബാങ്ക് രേഖകളിലുള്ളത്. എന്നാല്‍ 80,000 രൂപ മാത്രമാണ് വായ്പയെടുത്തതെന്നും ബാക്കി തുക തന്റെ പേരില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്ക് മുന്‍ ഭരണസമിതി തട്ടിയെടുത്തെന്നായിരുന്നു പരാതി. ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് രാജേന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്

 

Latest News