Sorry, you need to enable JavaScript to visit this website.

റിസര്‍വ് ബാങ്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങല്‍ പാലിക്കാതെ ചില ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നെന്ന് ആര്‍. ബി. ഐ ഗവര്‍ണര്‍

ന്യൂദല്‍ഹി- ഇന്ത്യയിലെ ചില ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നെന്ന് ആര്‍. ബി. ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതായും ഗൗരവത്തോടെയാണ് അവ കാണുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ചില ബാങ്കുകള്‍ ആസ്തി നിലവാരം മറച്ചുവെക്കുന്നുണ്ട്. അതോടൊപ്പം ഭരണതലത്തിലും വീഴ്ചകളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മേഖലയിലെ വായ്പാ സ്ഥാപനങ്ങള്‍ക്കായി മുംബൈയില്‍ ആര്‍. ബി. ഐ സംഘടിപ്പിച്ച ഡയറക്ടേഴ്സ് ഓഫ് ബാങ്ക് കോണ്‍ഫറന്‍സിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഗുരുതരമായ വസ്തുതകള്‍ വ്യക്തമാക്കിയത്. 

ചില ബാങ്കുകളുടെ ബിസിനസ് തന്ത്രങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്ന കാര്യത്തില്‍ ആര്‍. ബി. ഐ ഇടപെടാറുണ്ടെങ്കിലും ക്രെഡിറ്റ്- ഡെപ്പോസിറ്റ് പേലുള്ള മേഖലകളില്‍ പരിധിയില്‍ കവിഞ്ഞ വളര്‍ച്ചയ്ക്കുള്ള ശ്രമം ദൗര്‍ബല്യം സൃഷ്ടിക്കാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ബാങ്കുകള്‍ക്ക് പ്രവര്‍ത്തനപരമായ പ്രതിരോധശേഷി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. രാജ്യത്തെ ബാങ്കിങ് സെക്ടര്‍ കരുത്തോടെയാണ് നിലകൊള്ളുന്നത്. ബാങ്കുകളുടെ ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ട എല്ലാവരും ഉത്തരവാദിത്വം കാണിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Latest News