മണിപ്പൂര്‍ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷവും ജോലിയും നഷ്ടപരിഹാരം

ഇംഫാല്‍- മണിപ്പൂരില്‍ വര്‍ഗ്ഗീയ കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് കേന്ദ്ര സര്‍ക്കാരും മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാരും നഷ്ടപരിഹാര പാക്കേജുകള്‍ പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. കൂടാതെ മരിച്ചയാളുടെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും നല്‍കും. നഷ്ടപരിഹാര തുക കേന്ദ്രവും സംസ്ഥാനവും തുല്യമായാണ് വഹിക്കുക. 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗും നടത്തിയ ചര്‍ച്ചയിലാണ് നഷ്ടപരിഹാര തീരുമാനമായത്. സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ അപര്യാപ്തത കുറക്കാനും വില വര്‍ധനവ് ഒഴിവാക്കാനും കേന്ദ്ര മന്ത്രി യോഗത്തില്‍ തീരുമാനമായി.

മെയ് മൂന്നിന് ആരംഭിച്ച വര്‍ഗ്ഗീയ കലാപത്തിന് ശേഷമുള്ള ഏറ്റുമുട്ടലുകളില്‍ 80 പേരാണ് മരിച്ചതെന്ന് അധികൃതര്‍ പറയുന്നു.

Latest News