അബഹ- ഖമീസ് മുശൈത്തിന്റെ പല ഭാഗങ്ങളില്‍ കനത്ത മഴ പെയ്തു. ഒലിച്ചുപോയ ഒരു ഒട്ടകത്തിന്റെ കരച്ചിലാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. വെള്ളം കുത്തി ഒഴുകുന്നതിനിടെ ഒരു ഒട്ടകം മണ്ണില്‍ പൂണ്ടുനിന്ന് മരണത്തോട് മല്ലിടുന്ന വീഡിയോയാണ് പ്രചരിച്ചത്. രക്ഷപ്പെടാന്‍ സ്വയം ശ്രമിച്ചെങ്കിലും ഒടുവില്‍ കുത്തൊഴുക്കില്‍ അകപ്പെടുകയായിരുന്നു.
മഴയുണ്ടാകുമ്പോള്‍ മലയോരപ്രദേശങ്ങളിലേക്കും വെള്ളക്കെട്ട് ഭാഗങ്ങളിലേക്കും പോകരുതെന്ന് സിവില്‍ ഡിഫന്‍സ് സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു