റിയാദ്-സൗദി ബഹിരാകാശ സഞ്ചാരികളായ റയാന ബര്‍നാവിയും അലി അല്‍ഖര്‍നിയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടക്കയാത്ര ആരംഭിച്ചു. അന്താരാഷ്ട്ര നിലയത്തില്‍ അവരുടെ ദൗത്യം അവസാനിച്ചതിന് ശേഷമാണ് മടക്കയാത്ര.
സൗദി അറേബ്യ പുതുതായി ആവിഷ്്കരിച്ച കൃത്രിമ മഴയടക്കം ഏതാനും ശാസ്ത്ര വിഷയങ്ങളിലെ ഗവേഷണവും പരീക്ഷണവുമായിരുന്നു ഇവരുടെ ദൗത്യം. അതെല്ലാം ഭംഗിയായി പര്യവസാനിച്ചതായും അതിന് അവസരം നല്‍കിയവര്‍ക്ക് നന്ദിയുണ്ടെന്നും ഇരുവരും പറഞ്ഞു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഇരുവര്‍ക്കും സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. ശേഷം അവര്‍ ഡ്രാഗണ്‍ പേടകത്തില്‍ കയറി ഭൂമിയിലേക്ക് മടക്കയാത്ര ആരംഭിച്ചു. റയാനയും അലിയും ആറു മുതല്‍ 30 മണിക്കൂറിനുള്ളില്‍ ഭൂമിയില്‍ തിരിച്ചിറങ്ങുമെന്ന് സൗദി സ്‌പേസ് അതോറിറ്റി അറിയിച്ചു.
#عاجل | رائدا الفضاء "علي وريانة" يبدآن رحلة عودتهما إلى الأرض #نحو_الفضاء pic.twitter.com/MTKYOplZ3s
— أخبار 24 (@Akhbaar24) May 30, 2023