കാറപകടത്തില്‍ പെട്ട് ഗുരുതരമായി പരിക്കേറ്റ യുവതിയെ മരിച്ചെന്ന് വിധിയെഴുതിയാണ് ഡോക്ടര്‍മാര്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് അയച്ചത്. എന്നാല്‍ മോര്‍ച്ചറിയിലെ ജീവനക്കാരുടെ അവസരോചിത ഇടപെടല്‍ യുവതിക്ക് നല്‍കിയത് രണ്ടാം ജ•മാണ്. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗിലാണ് സംഭവം നടന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 24ന് നടന്ന കാര്‍ അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ മരിച്ചിരുന്നു. എന്നാല്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച യുവതിയും മരിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതി. യുവതിയെ ഡോക്ടര്‍മാര്‍ പരിശോധിക്കുമ്പോള്‍ ജീവന്റെ ഒരു അടയാളവും ഉണ്ടായിരുന്നില്ല. അടിയന്തര ചികിത്സ നല്‍കിയെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് യുവതിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. മണിക്കൂറുകള്‍ക്ക് ശേഷം മോര്‍ച്ചറിയിലെത്തിയ ജീവനക്കാരാണ് യുവതിക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയത്. യുവതിയെ ഉടന്‍ തന്നെ കാര്‍ലട്ടോണ്‍വില്ല ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
യുവതിക്ക് മതിയായ ചികിത്സ നല്‍കാതെയാണ് ആശുപത്രി അധികൃതര്‍ മരിച്ചതായി പ്രഖ്യാപിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച അധികൃതര്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.