ജിദ്ദ-സിജി ജിദ്ദ ചാപ്റ്ററിനു കീഴിലുള്ള ജിദ്ദ സിജി വിമന്‍ കളക്ടീവ് (ജെ.സി.ഡബ്യൂ.സി) വനിതാ ശാക്തീകരണ പരിപാടികളുടെ ഭാഗമായി അംഗങ്ങള്‍ക്ക് ഓറിയന്റേഷന്‍ ആന്റ് റക്കഗനീഷന്‍ പരിപാടി സംഘടിപ്പിച്ചു. ജെ.സി.ഡബ്യൂ.സിയുടെ ഭാവി പ്രവര്‍ത്തന പരിപാടികള്‍ കമ്മിറ്റി അംഗങ്ങള്‍ വിശദീകരിച്ചു. ഇതോടൊപ്പം മുന്‍ കമ്മിറ്റി അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു.
ഡോ. നിഖിതയുടെ ഖിറാഅത്തോടെ പരിപാടി ആരംഭിച്ചു. സിജി ജിദ്ദ ചാപ്റ്റര്‍ ചെയര്‍മാന്‍ എന്‍ജിനീയര്‍ മുഹമ്മദ് കുഞ്ഞി ആമുഖ പ്രസംഗത്തില്‍ സിജിയെ പരിചയപ്പെടുത്തി. വൈസ് ചെയര്‍മാന്‍ റഷീദ് അമീര്‍ എക്‌സ്്‌കോമിലെ ഓരോ വിംഗുകളുടെയും പങ്കിനെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും വിശദീകരിച്ചു. എച്ച്.ആര്‍ കോര്‍ഡിനേറ്റര്‍ എം.എം ഇര്‍ഷാദ് ലീഡര്‍ഷിപ് ട്രാന്‍സ്‌ഫോര്‍മേഷന്‍ എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. ജെ.സി.ഡബ്യൂ.സി മുന്‍ ചെര്‍പേഴ്‌സണും അഡൈ്വസറുമായ അനീസ ബൈജു പുതിയ ഭാരവാഹികള്‍ക്കുള്ള സന്ദേശം നല്‍കി. ജെ.സി.ഡബ്യൂ.സി ചെയര്‍പേഴ്‌സണ്‍ റൂബി സമീര്‍ സ്വാഗതവും വൈസ് ചെയര്‍പേഴ്‌സണ്‍ റഫ്‌സീന അഷ്ഫാഖ് നന്ദിയും പറഞ്ഞു.
2020-23ല്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച മുന്‍ ചെയര്‍പേഴസന്‍ അനീസ ബൈജുവിനെയും മറ്റ് അംഗങ്ങളെയും സിജി നേതാക്കള്‍ ആദരിച്ചു. സിജി ജനറല്‍ സെക്രട്ടറി മുഹമ്മദ് സമീര്‍ പരിപാടി നിയന്ത്രിച്ചു.