മുംബൈ- നിഖാബ് ധരിച്ച് യുവതി ഭക്ഷണം കഴിക്കുന്ന ചിത്രം വിവാദമാക്കുന്നവര്‍ക്ക് മറുപടിയുമായി മുന്‍ താരം സൈറ വസീം. താനും ഇതുപോലെ ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും അത് തന്റെ ഇഷ്ടമാണെന്നുമാണ് നടിയുടെ മറുപടി. ഇത് എങ്ങനെ ആളുകള്‍ ഇഷ്ടപ്പെടുന്നുവെന്ന് ചോദിച്ചുകൊണ്ടാണ് നിഖാബ് ധരിച്ച യുവതി ഭക്ഷണം കഴിക്കുന്ന ഫോട്ടോ പ്രചരിപ്പിക്കുന്നവര്‍ ചോദിക്കുന്നത്.
താന്‍ ഒരു വിവാഹത്തില്‍ പങ്കെടുത്തപ്പോള്‍ ഇതു പോലെയാണ് ഭക്ഷണം കഴിച്ചതെന്നും അത് പൂര്‍ണമായും തന്റെ ഇഷ്ടമായിരുന്നുവെന്നുമാണ് സൈറ വസീം കമന്റെ ചെയ്തത്. നിഖാബ് അഴിക്കണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. ചിലര്‍ ശകാരിക്കുകയും ചെയ്തു. നിങ്ങള്‍ക്കുവേണ്ടി ഇതൊന്നും ചെയ്യാന്‍ മനസ്സില്ല. വസ്ത്രധാരണം ഓരോരുത്തരുടേയും ഇഷ്ടമാണ്. അത് അങ്ങനെ കൈകാര്യം ചെയ്യണം- സൈറ വസീം കൂട്ടിച്ചേര്‍ത്തു.