വടകരയില്‍ വാഹന അപകടത്തില്‍ ഫാദര്‍ അബ്രഹാം പോള്‍ മരിച്ചു

വടകര-ദേശീയപാതയില്‍ മുക്കാളിയിലുണ്ടായ വാഹന അപകടത്തില്‍ പുരോഹിതന്‍ മരിച്ചു. തലശ്ശേരി അതിരൂപതയിലെ ഫാദര്‍ അബ്രഹാം (മനോജ്) പോള്‍ ഒറ്റപ്ലാക്കലാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം.തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ റോഡ് സൈഡില്‍ നിര്‍ത്തിയിട്ട ഗ്യാസ് ടാങ്കര്‍ ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നെന്നാണ് വിവരം. അപകടത്തില്‍ പരിക്കേറ്റ നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫാദര്‍ അബ്രഹാം രക്ഷപ്പെട്ടില്ല. മറ്റുള്ളവര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.

Latest News