പാരീസ്- ഫ്രാന്‍സിലെ കുപ്രസിദ്ധ കൊള്ളക്കാരന്‍ റെഡോയിന്‍ ഫെയഡ് രണ്ടാമത്തെ ശ്രമത്തില്‍ ജയില്‍ ചാടി. ആദ്യ ശ്രമത്തില്‍ പിടിയിലായ ഇയാള്‍ രണ്ടാമത്തെ ശ്രമത്തില്‍ ഹെലികോപ്റ്ററിലാണ് രക്ഷപ്പെട്ടത്. ഇയാളുടെ കൂട്ടാളികള്‍ തട്ടിയെടുത്ത ഹെലികോപ്റ്ററില്‍ ജയിലിലായിരുന്ന ഇയാള്‍ എങ്ങനെ കയറിയെന്നത് ദുരൂഹമാണ്.
അഞ്ച് വര്‍ഷം മുമ്പ് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ജയില്‍ ഭിത്തി തകര്‍ത്താണ് റെഡോയിന്‍ രക്ഷപ്പെട്ടിരുന്നത്. 2010 ല്‍ കവര്‍ച്ചാ ശ്രമത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ ഔറല്ലെ ഫോക്കറ്റിനെ കൊലപ്പെടുത്തിയ കേസില്‍ 25 വര്‍ഷം തടവ് വിധിച്ചാണ് ഇയാളെ ജയിലിലടച്ചിരുന്നത്. ജയില്‍ ചാടന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് 10 വര്‍ഷം കൂടി തടവ് വിധിച്ചിരുന്നു. സായുധരായ മൂന്ന് പേരാണ് ഹെലികോപ്റ്റര്‍ തട്ടിയെടുത്ത് ജയിലിനടുത്തേക്ക് പറപ്പിച്ചതെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി പറഞ്ഞു.