കോഴിക്കോട് - അയൽവാസിയുടെ മർദ്ദനമേറ്റ് മധ്യവയസ്‌കന് ദാരുണാന്ത്യം. വടകര ആയഞ്ചേരി തറോപൊയിലിൽ പുറത്തുട്ടയിൽ നാണു(65)വാണ് മരിച്ചത്. വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതിയെ വടകര പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരുടെയും വീടിന് സമീപം കളിക്കുകയായിരുന്ന കുട്ടികളെ നാണുവിന്റെ അയൽവാസി കല്ലെറിഞ്ഞുവെന്നാണ് പറയുന്നത്. ഇത് ചോദ്യം ചെയ്തപ്പോഴാണ് മർദ്ദിച്ചത്. മർദ്ദനത്തെ തുടർന്ന് കുഴഞ്ഞുവീണ നാണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത് പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്ന് വടകര പോലീസ് പറഞ്ഞു.
75 രൂപയുടെ നാണയം പുറത്തിറക്കി; ഭാരം 35 ഗ്രാം
ന്യൂഡൽഹി - പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി. പാർലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമാണ് പുറത്തിറക്കിയത്.
നാണയത്തിന്റെ ഒരു വശം അശോക സ്തംഭവും അതിന് താഴെയായി സത്യമേവ ജയതേ എന്നും ആലേഖനം ചെയ്തിട്ടുണ്ട്.
ഇടതുവശത്ത് 'ഭാരത്' എന്നത് ദേവനാഗരി ലിപിയിലും വലത് വശത്ത് 'ഇന്ത്യ' എന്ന് ഇംഗ്ലീഷിലുമുണ്ട്. നാണയത്തിൽ രൂപ ചിഹ്നവും ലയൺ ക്യാപിറ്റലിന് താഴെ അന്താരാഷ്ട്ര അക്കങ്ങളിൽ 75 എന്ന മൂല്യവും രേഖപ്പെടുത്തുംത്തിയിട്ടുണ്ട്. മുകളിൽ 'സൻസദ് സങ്കുൽ' എന്നും താഴെ ഇംഗ്ലീഷിൽ 'പാർലമെന്റ് മന്ദിരം' എന്നും മുദ്രണം ചെയ്തിട്ടുണ്ട്. 44 മില്ലിമീറ്റർ വ്യാസത്തിൽ വൃത്താകൃതിയിലാണ് നാണയം. 35 ഗ്രാമാണ് ഭാരം. 50 ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, 5 ശതമാനം നിക്കൽ, 5 ശതമാനം സിങ്ക് ഉൾപ്പെടെ നാല് ഭാഗങ്ങളുള്ള അലോയ് ഉപയോഗിച്ചാണ് നാണയം നിർമിച്ചത്.