ജയ്പൂര്‍-മദ്യപാനത്തെ ചൊല്ലി ഭാര്യ നിരന്തരം വഴക്കിട്ടതിനെ തുടര്‍ന്ന് രാജസ്ഥാന്‍ സ്വദേശി ടോയ്‌ലെറ്റ് ക്ലീനര്‍ കുടിച്ച് മരിച്ചു. രാജസ്ഥാനിലെ ഭരത്പൂരിലാണ് സംഭവം. ടോയ്‌ലെറ്റ് ക്ലീനര്‍ കുടിച്ച ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ച നലിയിലാണ് കൊണ്ടുവന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
സ്ഥിരം മദ്യപനായ ഇയാള്‍ ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടെന്ന് അയല്‍വാസികളെ ഉദ്ധരിച്ച് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയും ദമ്പതികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനു പിന്നാലെ ഇയാള്‍ ജീവനൊടുക്കുകയായിരുന്നു.