കര്‍ണാടകയില്‍ മുത്തച്ഛനെ മന്ത്രിയാക്കാന്‍ രാഹുലിന് പെണ്‍കുട്ടിയുടെ കത്ത്

ബംഗളൂര്‍-കര്‍ണാടകയില്‍ മുത്തച്ഛനെ മന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പെണ്‍കുട്ടിയുടെ കത്ത്.
കര്‍ണാടകയിലെ കോണ്‍ഗ്രസ് നോതവ് ടി.ബി.ജയചന്ദ്രനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് പേരക്കുട്ടി രാഹുല്‍ ഗാന്ധിക്ക് കത്തെഴുതിയത്.
മുത്തച്ഛന്‍ മന്ത്രിയായി കാണാത്തതില്‍ തനിക്ക് അതിയായ ദുഃഖമുണ്ടെന്നും അദ്ദേഹം ദയയുള്ളവനും കഠിനാധ്വാനിയുമാണെന്നും പെണ്‍കുട്ടി കത്തില്‍ പറഞ്ഞു.

 

Latest News