Sorry, you need to enable JavaScript to visit this website.

മന്ത്രി നിര്‍മലയുമായി കൂടിക്കാഴ്ചയ്ക്ക്  ബ്രിട്ടീഷ് മന്ത്രി വിസമ്മതിച്ചത് വിവാദമായി 

ഇന്ത്യന്‍ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ഗവിന്‍ വില്യംസണ്‍ വിസമ്മതിച്ചത് വിവാദമായി. വില്യംസണ്‍ കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചതായി ബ്രിട്ടീഷ് പത്രം സണ്‍ഡേ ടൈംസാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഒരു മാസം മുമ്പാണ് ഇന്ത്യ കൂടിക്കാഴ്ചയ്ക്കുള്ള ആവശ്യം ഉന്നയിച്ചത്. ഇന്ത്യയുടെ ആവശ്യപ്രകാരം ബ്രിട്ടനിലെ രണ്ട് മന്ത്രിമാരും വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണും ചേര്‍ന്ന് വില്യംസണിനെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല എന്ന് പത്രം പറയുന്നു. ജൂണ്‍ 20 മുതല്‍ 22 വരെ നടന്ന സുരക്ഷാ സഹകരണ, പ്രതിരോധ ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചത്. എന്നാല്‍ , ഇന്ത്യയുടെ ആവശ്യം നിരസിച്ച വില്യംസണ്‍ ഭാവിയിലെ കൂടിക്കാഴ്ചയ്ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്നാണ് ട്വിറ്ററില്‍ പ്രതികരിച്ചത്.ലോകത്തില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന പ്രതിരോധ ശക്തിയായ ഇന്ത്യ പ്രതിരോധ മേഖലയില്‍ 50 ബില്യണ്‍ യു.എസ് ഡോളറാണ് പ്രതിവര്‍ഷം ചെലവിടുന്നത്. അങ്ങനെയുള്ള ഇന്ത്യയോട് വില്യംസണ്‍ കാണിച്ചത് അവിവേകമാണെന്നും പത്രം പറയുന്നു. മാത്രമല്ല, നിര്‍മലയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചതിലൂടെ അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയായ ഇന്ത്യയെ യുകെ പ്രകോപിപ്പിക്കുകയാണ് ചെയ്തതെന്നും സണ്‍ഡേ ടൈംസ് കുറ്റപ്പെടുത്തി. അതേസമയം, അങ്ങനെയാരു സംഭവം ഉണ്ടായിട്ടില്ലെന്നായിരുന്നു കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമന്റെ പ്രതികരണം.

Latest News