Sorry, you need to enable JavaScript to visit this website.

ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയിൽ മലയാളി മെഡിക്കൽ വിദ്യാർഥികൾ അപകടത്തിൽ മരിച്ചു

മൈസൂരു- ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയിൽ ബൈക്ക് ലോറിയിലിടിച്ച് രണ്ടു മലയാളി വിദ്യാർഥികൾ മരിച്ചു. നിലമ്പൂർ സ്വദേശി നിഥിൻ(21) നെടുമങ്ങാട് സ്വദേശി ഷഹിൻ ഷാജഹാൻ(21)എന്നിവരാണ് മരിച്ചത്. മൈസൂരു ഫിഷ്‌ലാന്റിന് സമീപത്തായിരുന്നു അപകടം നടന്നത്. ഇരുവരും മൈസുരു കാവേരി കോളേജിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥികളാണ്. ബംഗളൂരുവിൽനിന്നും മൈസൂരിലേക്ക് വരികയായിരുന്നു വിദ്യാർഥികൾ. മുന്നിൽ പോകുകയായിരുന്ന ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ മൈസൂരു കെ.ആർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
 

Latest News