Sorry, you need to enable JavaScript to visit this website.

കാഞ്ഞങ്ങാട് ട്രെഞ്ചിംഗ് ഗ്രൗണ്ടിലും തീപിടുത്തം

കാഞ്ഞങ്ങാട് - കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ടിലും തീപിടുത്തം. ചെമ്മട്ടംവയലിലെ മാലിന്യപ്ലാന്റിലെ മാലിന്യ കൂമ്പാരത്തിനാണ് തീപിടിച്ചത്. അപകടത്തിൽ ആർക്കും പരുക്കില്ല. തീയാളുന്നത് കണ്ട് നാട്ടുകാർ സ്ഥലത്തെത്തുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പിന്നാലെ ഫയർ ഫോഴ്‌സും സ്ഥലത്തെത്തി. നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് തീയണക്കാനുള്ള ശ്രമത്തിലാണ്. ഇന്ന് രാവിലെ കണ്ണൂർ കോർപ്പറേഷന്റെ ചേലോറ ട്രെഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യക്കൂമ്പാരത്തിനും തീപിടിച്ചിരുന്നു.

 

ജന്തർ മന്ദറിൽ സംഘർഷം; സമരപ്പന്തൽ പൊളിച്ച് ഗുസ്തി താരങ്ങളെ വലിച്ചിഴച്ച് പോലീസ്, താരങ്ങൾ കസ്റ്റഡിയിൽ
 ന്യൂഡൽഹി -
ലൈംഗിക പീഡനക്കേസിലെ പ്രതി ബി.ജെ.പി എം.പിയും ഗുസ്ത ഫെഡറേഷൻ നേതാവുമായ ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരായി സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുടെ സമരപ്പന്തൽ പൊളിച്ചുനീക്കി പോലീസ്. ജന്തർ മന്ദറിലെ സമരപ്പന്തൽ പൊളിച്ചുമാറ്റി ഗുസ്തി താരങ്ങളെ റോഡിലൂടെ വലിച്ചിഴച്ച പോലീസ് സമരനേതാക്കളായ താരങ്ങൾ സാക്ഷി മാലികിനെയും വിനേഷ് ഫോഗട്ടിനെയും ബജ്രംഗ് പുനിയയെയും കസ്റ്റഡിയിലെടുത്തു. ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള മഹിളാ പഞ്ചായത്തിന് മുമ്പാണ് പോലീസ് നടപടികൾ സംഘർഷാവസ്ഥ സൃഷ്ടിച്ചത്.
  പോലീസ് പെരുമാറിയത് ഭീകരവാദികളോട് പോലെയെന്ന് ഗുസ്തി താരം സംഗീത ഫോഗട്ട് പറഞ്ഞു. നീതിക്കായുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നും സംഗീത ഫോഗട്ട് പ്രതികരിച്ചു. 
  പുതിയ പാര്‌ലമെന്റ് മന്ദിരത്തിന് മുന്നിലൽ നടത്താനിരുന്ന മഹിളാ സമ്മാൻ മഹാപഞ്ചായത്തിന് മുന്നോടിയായി പ്രതിഷേധിച്ച ഗുസ്തിക്കാരെ തടഞ്ഞുവച്ചതായി വിനേഷ് ഫോഗട്ട് പറഞ്ഞു. ജനാധിപത്യം പരസ്യമായി കൊല്ലപ്പെടുകയാണെന്ന് വിനേഷ് ഫോഗട്ട് അപലപിച്ചു. 
 പുതിയ പാർലമെന്റ് ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ അവകാശങ്ങൾക്കായി പോരാടിയ സ്ത്രീകളെ അടിച്ചമർത്തുന്നത് എങ്ങനെയെന്ന് രാജ്യം ഓർക്കുമെന്നും അവർ പറഞ്ഞു.

Latest News