പുതിയ പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയോട് ഉപമിച്ച് ആർ.ജെ.ഡി

ന്യൂദൽഹി- പുതിയ പാർലമെന്റ് കെട്ടിടത്തിന് ശവപ്പെട്ടിയുടെ മാതൃകയാണെന്ന് ആർ.ജെ.ഡിയുടെ ട്വീറ്റ്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ചിത്രത്തിന് സമീപം ശവപ്പെട്ടിയുടെ ചിത്രം കൂടി ഉൾപ്പെടുത്തി എന്താണിതെന്ന ചോദ്യത്തോടെയാണ് ആർ.ജെ.ഡിയുടെ ട്വീറ്റ്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് ആർ.ജെ.ഡിയുടെ വിവാദ ട്വീറ്റ്. അതേസമയം, പുതിയ പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയോടെ താരതമ്യപ്പെടുത്തിയ ആർ.ജെ.ഡിയുടെ ട്വീറ്റിന് നിരവധി പേർ കമന്റുകളിട്ടു. സംഭവത്തിൽ ആർ.ജെ.ഡിക്ക് എതിരെ കേസെടുക്കണമെന്ന് ബി.ജെ.പി നേതാവ് സുശീൽ കുമാർ മോഡി ആവശ്യപ്പെട്ടു.
 

Latest News