ന്യൂദല്‍ഹി- പാര്‍ലമെന്റ് വളയല്‍ സമരത്തിന് എത്തുന്നവരെ പോലീസ് തടയുന്നു എന്ന് ഗുസ്തി താരങ്ങള്‍. അംബാലയില്‍ വനിതകളെ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഗുസ്തി താരം വിനേഷ് ഫോഗട്ട് പറഞ്ഞു. ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷന്‍ സിംഗിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഗുസ്തി താരങ്ങള്‍ ഞായറാഴ്ച പാര്‍ലമെന്റ് വളയല്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീകളുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നതിനാണ് നീക്കം.