പാറ്റ്‌ന - ബിഹാറിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിളമ്പിയ ഭക്ഷണത്തില്‍ ചത്ത പാമ്പിെന കണ്ടത്തി. നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷ ബാധയേറ്റു. ബിഹാറിലെ അരാരിയ ജില്ലയിലെ ഫോര്‍ബ്സ് ഗഞ്ചിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ജോഗ്ബാനി മുനിസിപ്പല്‍ കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ നൂറോളം കുട്ടികള്‍ക്ക് ഛര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണം വിളമ്പുന്നതിനിടെ ഒരു വിദ്യാര്‍ത്ഥിയുടെ പ്ലേറ്റില്‍ നിന്നാണ് ചത്ത പാമ്പിനെ കണ്ടെത്തിയത്. ഇതോടെ ഭക്ഷണ വിതരണം നിര്‍ത്തിവച്ചു. എന്നാല്‍ ഇതിനോടകം ഭക്ഷണം കഴിച്ച നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദിയും അസ്വസ്ഥതയും തുടങ്ങി. പിന്നാലെ കുട്ടികളെ ഫോര്‍ബ്സ്ഗഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.