ന്യൂദല്‍ഹി- പ്രവാസി വ്യവസായി എം എ യൂസഫലിക്കും ലുലു ഗ്രൂപ്പിനുമെതിരായ വീഡിയോകളും വാര്‍ത്തകളും പിന്‍വലിച്ചതായി മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ അറിയിച്ചു. കോടതി ഉത്തരവ് അനുസരിച്ച് വാര്‍ത്തകളും വീഡിയോകളും പിന്‍വലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
യുസഫലിക്കെതിരായ അപകീര്‍ത്തി വാര്‍ത്തകള്‍ വാര്‍ത്തകള്‍ നീക്കം ചെയ്യണമെന്ന് ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അപകീര്‍ത്തികരമായ കാര്യങ്ങളുണ്ടെന്ന് കാണിച്ച് എം.എ യൂസഫലി ഫയല്‍ ചെയ്ത ഹരജിയില്‍ പ്രാഥമിക വാദം കേട്ട ശേഷമാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
യൂസഫലിയും ലുലു ഗ്രൂപ്പും ചൂണ്ടിക്കാട്ടിയ വീഡിയോകളും വാര്‍ത്താ ലിങ്കുകളും പിന്‍വലിക്കാന്‍ മറുനാടന്‍ മലയാളിക്ക് 24 മണിക്കൂര്‍ സമയമാണ് ദല്‍ഹി ഹൈക്കോടതി അനുവദിച്ചത്. ഈ നിര്‍ദ്ദേശം പാലിക്കാന്‍ മറുനാടന്‍ മലയാളി തയ്യാറായില്ലെങ്കില്‍ ചാനല്‍ സസ്‌പെന്‍ഡ് ചെയ്യാനും അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനും യൂട്യൂബിനും ഗൂഗിളിനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
കേസ് ഇനി പരിഗണിക്കുന്നതുവരെ യൂസഫലിക്കോ ലുലു ഗ്രൂപ്പിനോ എതിരായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്യുന്നതില്‍ നിന്ന് മറുനാടന്‍ മലയാളിയെ
യൂസഫലിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായിരുന്ന മുകുള്‍ റോത്തഗിയും മറുനാടന്‍ മലയാളിക്ക് വേണ്ടി അഡ്വ. അല്‍ജോ കെ ജോസഫും ഹാജരായി. കേസ് ഓഗസ്റ്റ് 22 ന് വീണ്ടും പരിഗണിക്കും.