സകാക്ക - അല്‍ജൗഫ് പ്രവിശ്യയില്‍ പെട്ട ഖുറയ്യാത്തില്‍ തെരുവുനായയുടെ ആക്രമണത്തില്‍ ആറു വയസുകാരന് പരിക്ക്. കിംഗ് ഫഹദ് ഡിസ്ട്രിക്ടില്‍ സ്വന്തം വീടിനു മുന്നില്‍ വെച്ചാണ് മകനെ തെരുവുനായ ആക്രമിച്ചതെന്ന് സൗദി പൗരന് ജുംഅ അല്‍അനസി പറഞ്ഞു. പരിക്കേറ്റ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്റെ ആരോഗ്യനില ഭദ്രമാണ്. തങ്ങളുടെ പ്രദേശത്തുള്ള തെരുവുനായ ശല്യത്തിന് ബന്ധപ്പെട്ട വകുപ്പുകള്‍ പരിഹാരം കാണണം. തെരുവുനായകള്‍ പ്രദേശത്തെ കുട്ടികളുടെ ജീവന് ഭീഷണിയാണെന്നും സൗദി പൗരന് ജുംഅ അല്‍അനസി പറഞ്ഞു.