ഖമീസ് മുശൈത്ത്- സൗദി അറാബ്യയിലെ തരീബില്‍ മലപ്പുറം സ്വദേശി നിര്യാതനായി. മലപ്പുറം പട്ടിക്കാട് മേലേ പീടിയയ്ക്കല്‍ സെയ്ത് ഹംസ(59)യാണ് മരിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് ഖമീസ് സിവില്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കുശേഷം തുടര്‍ ചികിത്സയിലായിരുന്നു.
മുപ്പത് വര്‍ഷമായി തരീബില്‍ മെക്കാനിക് ആയി ജോലി ചെയ്ത് വരികയായിരുന്നു. സഹോദരന്‍ യുസുഫ് തരീബില്‍ തന്നെ ജോലി ചെയ്യുന്നുണ്ട്. റിയാദിലുള്ള ഭാര്യാ സഹോദരന്‍ ഖമീസിലേക്ക് തിരിച്ചിട്ടുണ്ട്.
ഭാര്യ: ഹസീന. മുഹമ്മദ് സൈദ്, നഹലഫാത്തിമ്മ എന്നിവര്‍ മക്കളാണ്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി അസീര്‍ പ്രവാസി സംഘം പ്രതിനിധി വഹാബ് കരുനാഗപ്പള്ളി, വിശ്വനാഥന്‍, മുഹമ്മദ് ബഷീര്‍ തരീബ് എന്നിവര്‍ രംഗത്തുണ്ട്.