ന്യൂദല്‍ഹി-കനത്ത മഴയും പ്രതികൂല കാലാവസ്ഥയും ദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള വിമാന സര്‍വീസുകളെ ബാധിച്ചു. വിമാനങ്ങളുടെ പുതിയ വിവരങ്ങള്‍ ലഭിക്കുന്നതിന് എയര്‍ലൈനുകളുമായി ബന്ധപ്പെടാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ യാത്രക്കാരോട് നിര്‍ദേശിച്ചു. ദല്‍ഹിയില്‍നിന്ന് ദുബായിലേക്കുള്ള ഒരു വിമാനം 35 മിനിറ്റ് വൈകി. രാവിലെ 7.45ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 8.20നാണ് പുറപ്പെട്ടത്.
ദല്‍ഹിയില്‍ ചില ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ കനത്ത മഴ പെയ്തു.
കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റം ഉത്തരേന്ത്യയില്‍ നിലനില്‍ക്കുന്ന ചൂടുള്ള കാലാവസ്ഥയില്‍ നിന്ന് ആശ്വാസം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.ദല്‍ഹിയിലും പരിസര പ്രദേശങ്ങളിലും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു.
അടുത്ത രണ്ടോ മൂന്നോ ദിവസം ദല്‍ഹിയില്‍ മഴ പെയ്യുമെന്നും മെയ് 30 വരെ ചൂട് തരംഗം ഉണ്ടാകില്ലെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.