ന്യൂദല്‍ഹി- ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് ഈ മാസം 30 വരേയുള്ള സര്‍വീസുകള്‍ റദ്ദാക്കി. യാത്രക്കാര്‍ക്ക് മുഴുവന്‍ റീഫണ്ടും നല്‍കുമെന്ന് കമ്പനി ട്വിറ്ററില്‍ അറിയിച്ചു.
സാങ്കേതിക കാരണങ്ങളാല്‍ മേയ് 30 വരെയുള്ള ഗോ ഫസ്റ്റ് വിമാനങ്ങള്‍ റദ്ദാക്കിയെന്നും യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഒറിജിനല്‍ പേയ്‌മെന്റ് മോഡിലേക്ക് ഉടന്‍ തന്നെ മുഴുവന്‍ റീഫണ്ടും നല്‍കും.
കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഉടന്‍ തന്നെ ബുക്കിംഗ് പുനരാരംഭിക്കാന്‍ കഴിയുമെന്നും കമ്പനി പ്രത്യാശിച്ചു.
സമഗ്രമായ പുനഃക്രമീകരണ പദ്ധതി സമര്‍പ്പിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ബുധനാഴ്ച ഗോ ഫസ്റ്റ് എയര്‍ലൈന്‍സിനോട് നിര്‍ദേശിച്ചിരുന്നു.