Sorry, you need to enable JavaScript to visit this website.

മണിപ്പൂരില്‍ വീണ്ടും കേന്ദ്രമന്ത്രിയുടെ വീടിന് നേരെ ആക്രമണം

ഇംഫാല്‍- മണിപ്പുരില്‍ കലാപത്തിനിടെ ആള്‍ക്കൂട്ടം കേന്ദ്രമന്ത്രിയുടെ വീട് ആക്രമിച്ചു. വിദേശകാര്യ -വിദ്യാഭ്യാസ സഹമന്ത്രി ആര്‍.കെ. രഞ്ജന്‍ സിംഗിന്റെ ഇംഫാലിലുള്ള വീടാണ് ആക്രമിക്കപ്പെട്ടത്. മന്ത്രി വസതിയില്‍ ഉള്ളപ്പോഴായിരുന്നു സംഭവം. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തും കണ്ണീര്‍വാതകം പ്രയോഗിച്ചുമാണ് അക്രമികളെ തുരത്തിയത്. എതാനും ദിവസം മുന്‍പ് പൊതുമരാമത്തു മന്ത്രി കൗന്തജം ഗോവിന്ദദാസിന്റെ വീടും ആള്‍ക്കൂട്ടം ആക്രമിച്ചിരുന്നു.
മെയ്തെയ് - കുക്കി വിഭാഗങ്ങള്‍ എറ്റുമുട്ടിയതോടെയാണ് മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷമുണ്ടായത്. അനിശ്ചിതകാല കര്‍ഫ്യു ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തില്‍ ഇതുവരെ 71 പേര്‍ കൊല്ലപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 300 പേര്‍ക്ക് പരുക്കേറ്റു. ഏകദേശം 1,700 വീടുകള്‍ അഗ്‌നിക്കിരയായി. 200ലധികം വാഹനങ്ങള്‍ നശിപ്പിക്കപ്പെട്ടു.

 

Latest News