ന്യൂദല്‍ഹി-നിലം തുടക്കുന്നതിനിടെ ബക്കറ്റില്‍ മൂത്രം ഒഴിക്കുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഗ്രേറ്റര്‍ നോയിഡയില്‍ വീട്ടുവേലക്കാരി അറസ്റ്റില്‍.
ഗ്രേറ്റര്‍ നോയിഡ അഞ്ജന ഹോം സൊസൈറ്റിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിലം തുടക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തിലേക്ക് മൂത്രം ഒഴിച്ച സബീന ഖാതൂന്‍ എന്ന വേലക്കാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ക്ക് കാരണമൊന്നും പറയാനില്ലായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.