Sorry, you need to enable JavaScript to visit this website.

ഹയർ സെക്കൻഡറി; ജൂൺ രണ്ടു മുതൽ അപേക്ഷിക്കാം, ആദ്യ അലോട്ട്‌മെന്റ് 19ന്, ക്ലാസുകൾ ജൂലൈ 5 മുതൽ

തിരുവനന്തപുരം - ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ജൂൺ രണ്ടുമുതൽ ഒൻപത് വരെ ഓൺലൈനായി അപേക്ഷിക്കാം. ജൂൺ 13നാണ് ട്രയൽ അലോട്ട്‌മെന്റ്. ജൂൺ 19ന് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
  മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ജൂലൈ ഒന്നിനാണ്. മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിലും പ്രവേശനം ഉറപ്പാക്കും, ജൂലൈ അഞ്ചിന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തും. ആഗസ്ത് നാലിന് പ്രവേശന നടപടികൾ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
 

Latest News