Sorry, you need to enable JavaScript to visit this website.

പ്ലാസ്റ്റിക് ബാഗുകളും വെള്ളക്കുപ്പിയുമായി വിമാനത്താവളത്തിലേക്ക് വരരുത്- സൗദി ഹജ് മന്ത്രാലയം

റിയാദ്- പ്ലാസ്റ്റിക് ബാഗുകളും വെള്ളക്കുപ്പികളും ദ്രാവക വസ്തുക്കളുമായി വിമാനത്താവളത്തിലേക്ക് വരരുതെന്നും തുണികളില്‍ പൊതിഞ്ഞ ലഗേജുകള്‍ വിമാനത്തില്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും വിദേശ ഹാജിമാരെ സൗദി ഹജ് മന്ത്രാലയം ഓര്‍മിപ്പിച്ചു. ഹാജിമാര്‍ കൊണ്ടുവരുന്ന വിദേശ പണം, നാണയങ്ങള്‍, സമ്മാനങ്ങള്‍, ആഭരണങ്ങള്‍ എന്നിവ അറുപതിനായിരം റിയാലിലധികം മൂല്യമുള്ളതാവരുത്. അറുപതിനായിരം റിയാലില്‍ കൂടിയ മൂല്യമുള്ളതാണെങ്കില്‍ വിമാനത്താവളത്തില്‍ ഡിക്ലയര്‍ ചെയ്യണം. അറുപതിനായിരത്തിലധികം റിയാല്‍ വിലവരുന്ന സ്വര്‍ണക്കട്ടികളും ആഭരണങ്ങളും, 3000 റിയാലിന് മുകളിലുള്ള വാണിജ്യ അളവിലുള്ള സാധനങ്ങള്‍, സിഗരറ്റ് അടക്കമുള്ള സെലക്ടീവ് ടാക്‌സ് ഏര്‍പ്പെടുത്തിയ വസ്തുക്കള്‍, ഇറക്കുമതി നിരോധിത വസ്തുക്കള്‍ എന്നിവ കൊണ്ടുവരുമ്പോഴുള്ള നിയമപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഹാജിമാര്‍ സൗദിയിലേക്ക് വരുമ്പോഴും കസ്റ്റംസ് വിഭാഗത്തിന്റെ പ്രത്യേക ഫോം പൂരിപ്പിച്ചു നല്‍കണം. മന്ത്രാലയം ആവശ്യപ്പെട്ടു.

Latest News