ജയില്‍ കുളിമുറിയില്‍ വഴുതി വീണ സത്യേന്ദര്‍ ജെയിന്‍ ആശുപത്രിയില്‍

ന്യൂദല്‍ഹി-ജയിലില്‍ കഴിയുന്ന എ.എ.പി നേതാവും ദല്‍ഹി സര്‍ക്കാരിലെ മുന്‍ ആരോഗ്യമന്ത്രിയുമായ സത്യേന്ദര്‍ ജെയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീഹാര്‍ ജയിലിലെ ശുചിമുറിയിലുണ്ടായ ചെറിയ അപകടത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വ്യാഴാഴ്ച രാവിലെ ആറു മണിയോടെയാണ് വിചാരണ തടവുകാരനായ സത്യേന്ദര്‍ ജെയിന്‍ സെന്‍ട്രല്‍ ജയില്‍ നമ്പര്‍ ഏഴിലെ ആശുപത്രിയുടെ കുളിമുറിയില്‍ കാല്‍ വഴുതി വീണത്.
മുതുകിലും ഇടത് കാലിലും തോളിലും വേദനയുണ്ടെന്ന് പരാതിപ്പെട്ടതിനാല്‍ അദ്ദേഹത്തെ ഡിഡിയു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

 

Latest News