ജിസാൻ- മലപ്പുറം ജില്ലയിലെ പെരുവള്ളൂർ ചുള്ളിയാലപ്പുറം സ്വദേശി പുളിക്കത്തുമ്പയിൽ മുഹമ്മദ് ബഷീറിന്റെ മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി ആർദയിൽ മറവു ചെയ്തു. ആർദ ജനറൽ ആശുപത്രി മോർച്ചറിയിലുണ്ടായിരുന്ന മൃതദേഹം ആർദ റാജിഹി മസ്ജിദിലെ ജനാസ നമസ്‌ക്കാര ശേഷം അൽ ആർദ ഖബർസ്ഥാനിലാണ് മറവ് ചെയ്തത്. സ്‌പോൺസറും സ്വദേശികളുമടക്കം വിവിധ രാഷ്ട്രക്കാരും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ധാരാളം പേർ പങ്കെടുത്തു.
ജിസാൻ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹാരിസ് കല്ലായിയാണ് നിയമ നടപടികൾ പൂർത്തിയാക്കിയത് .
ഖബറടക്കത്തിന് ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹാരിസ് കല്ലായി, സഹോദരന്മാരായ നാസർ (ജിദ്ദ), സലിം, മുജീബ് (ജിസാൻ) ബന്ധുക്കളായ ഭാര്യാ സഹോദരൻ മൊയ്തീൻ കുട്ടി ചൊക്ലി, സഹോദരി ഭർത്താവ് ഇബ്രാഹിം അൽബാഹ ബന്ധുക്കളായ മുഹമ്മദലി അഞ്ചാനം ( ജിദ്ദ), ഇർഷാദ് എന്നിവരും ബാവ ഹാജി ഉള്ളണം, മുഹമ്മദ് ശാഫി കൊളപ്പുറം തുടങ്ങിയവരും ജിദ്ദയിൽ നിന്നും ഖുൻഫുദയിൽ നിന്നും എത്തിയ ബന്ധുക്കളും സന്നിഹിതരായിരുന്നു.