അബുദാബി- അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പില്‍ യു.എ.ഇയില്‍ ജോലി ചെയ്യുന്ന മൂന്ന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് 100,000 ദിര്‍ഹം വീതമുള്ള സമ്മാനമടിച്ചു.
ശൈഖ് ഫരീദ് ഹിദായത്തുല്ല, രാംദാസന്‍ കുറുങ്ങോട്ട് പറമ്പത്ത്, സുകേഷ് തടത്തില്‍ രവീന്ദ്രന് എന്നിവരാണ് വിജയിച്ച ആറ് നമ്പറില്‍ അഞ്ച് നമ്പര്‍ ഒത്തുവന്ന് സമ്മാനം നേടിയത്. ദുബായില്‍ െ്രെഡവറായി ജോലി ചെയ്യുന്ന ശൈഖ് ഫരീദ് ഹിദായത്തുല്ല മൂന്ന് വര്‍ഷമായി സുഹൃത്തുക്കളോടൊപ്പം ചേര്‍ന്നാണ് ടിക്കറ്റ് വാങ്ങാറുള്ളതെങ്കിലും ഇത്തവണ സുഹൃത്തുക്കള്‍ പിന്മാറിയില് ഒറ്റക്ക് തന്നെ ടിക്കറ്റ് വാങ്ങുകയായിരുന്നു.
രാംദാസന്‍ കുറുങ്ങോട്ട് പറമ്പത്ത് ദുബായില്‍ എച്ച്ആര്‍ മാനേജരായി ജോലി ചെയ്യുന്നു. കഴിഞ്ഞ 13 വര്‍ഷമായി ഇയാള്‍ നഗരത്തിലാണ് താമസം.
നിരവധി ജീവിതങ്ങളെ മാറ്റിമറിച്ചതിനും ആളുകളെ അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിച്ചതിനും ബിഗ് ടിക്കറ്റിന് അദ്ദേഹം നന്ദി പറഞ്ഞു. തന്റെ പെണ്മക്കളുടെ ഭാവിക്കായി സമ്മാനത്തുക ചെലവഴിക്കുമെന്ന് അബുദാബിയില്‍ സുരക്ഷാ ഉദ്യോഗസ്ഥനായ 37 കാരനായ സുകേഷ് തടത്തില്‍ പറഞ്ഞു.
മേയ് മാസത്തില്‍ റാഫിള്‍ ടിക്കറ്റുകള്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ഉപഭോക്താക്കളെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകളില്‍ ഒന്നില്‍ ഉള്‍പ്പെടത്തും. ഇതേ ടിക്കറ്റുമായി ജൂണ്‍ മൂന്നിന് നടക്കുന്ന 20 മില്യണ്‍ ദിര്‍ഹംസ് നറുക്കെടുപ്പിലും പങ്കെടുക്കാം.