Sorry, you need to enable JavaScript to visit this website.

ഹിജാബ് നിരോധനം പിന്‍വലിക്കുന്നത് പരിഗണനയിലുണ്ടെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍

ബെംഗളുരു - ഹിജാബ് നിരോധനം പിന്‍വലിക്കുന്നത് പരിഗണനയിലുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍. ആംനസ്റ്റി ഇന്ത്യയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ഹിജാബ് നിരോധനം പിന്‍വലിക്കണമെന്ന് കര്‍ണ്ണാടക സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. ഇക്കാര്യം പരിഗണനയിലുണ്ടെന്ന് മന്ത്രി ഡോ. ജി പരമേശ്വരന്‍ മറുപടി നല്‍കി. ഇക്കാര്യത്തില്‍ ഭാവിയില്‍ തീരുമാനമെടുക്കും.  ഇപ്പോള്‍ കര്‍ണാടകയിലെ ജനങ്ങള്‍ക്ക് നല്‍കിയ അഞ്ച് വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. - മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബി ജെ പി ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനം എടുത്തുകളയുമെന്ന് എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ട  കനീസ് ഫാത്തിമ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിലെ ഏക മുസ്‌ലിം വനിതാ എം എല്‍ എയായ കനീസ് ഫാത്തിമ വിജയ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. .

 

Latest News